സഹപ്രവർത്തകയെ ശല്യം ചെയ്ത്….കൊല്ലത്ത് സർക്കാ‍ർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ…

കൊല്ലം: കൊല്ലത്ത് സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാട്ടർ അതോറിറ്റിയിൽ ക്ലാർക്ക് ആയി ജോലിചെയ്യുന്ന നിഷാദ് ( 40 ) ആണ് അറസ്റ്റിലായത്. വർക്കല ഇടവ സ്വദേശിയാണ് നിഷാദ്. പ്രതിയോട് അടുപ്പം പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നും വഴങ്ങാത്തതിനാൽ ആക്രമിച്ചെന്നുമാണ് പരാതി. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണർക്ക് യുവതി നൽകിയ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഫീസിൽ വെച്ച് ആക്രമിച്ചെന്നടക്കം യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button