കോറോ ഹെൽത്തിൽ ഇന്നും ജീവനക്കാരുടെ പ്രതിഷേധം; ഓഫീസിന് പുറത്ത് കുത്തിയിരുന്ന് തൊഴിലാളികൾ

കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യു.എസ്. ആസ്ഥാനമായുള്ള മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിൽ ലേ ഓഫ് പ്രഖ്യാപനത്തെത്തുടർന്നുണ്ടായ തൊഴിലാളി പ്രതിഷേധം ഇന്നും ശക്തമായി തുടരുന്നു. കമ്പനി അധികൃതർ യാതൊരുവിധ മുന്നറിയിപ്പും നൽകാതെ ഓഫീസിൽ കയറ്റാത്തതിനെ തുടർന്ന് നൂറുകണക്കിന് ജീവനക്കാരാണ് നിലവിൽ ഓഫീസിന് പുറത്ത് തടിച്ചുകൂടി നിൽക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ ഓഫീസിന് മുന്നിൽ തന്നെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന നിലപാടിലാണ് ജീവനക്കാർ.



