ഫിക്സഡ് ചാർജ് ഉയർന്നേക്കും, രാത്രിയിൽ വൈദ്യുതി ഉപയോഗിച്ചാൽ കൂടുതൽ ചിലവ്

സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുന്ന പുതിയ താരിഫ് പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ച് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി). 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണ കാലയളവിലേക്കുള്ള (2027–2032) വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എനർജി ചാർജിൽ വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ഫിക്സഡ് ചാർജിൽ നേരിയ വർധനയുണ്ടാകുമെന്നാണ് സൂചന.

പുതിയ നിരക്ക് നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി വിവിധ വിഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ കെഎസ്ഇബി തേടിയിട്ടുണ്ട്. നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിന് മുമ്പായി സമർപ്പിക്കണമെന്നാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ നിലപാടും തേടും.

Related Articles

Back to top button