ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടു…സ്ഥിരീകരിച്ച് ഇറാന് മാധ്യമം

ഇസ്രയേല്‍-യുഎസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടു. ഇറാന് മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പരമോന്നത നേതാവിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഫാര്‍സ് ന്യൂസ് ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരമോന്നത നേതാവിന്റെ മരുമകള്‍ അടക്കമുള്ള മറ്റ് ബന്ധുക്കള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വരുന്നുണ്ട്. പരമോന്നത നേതാവിന്റെ വസതിയിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഖമനയി കൊല്ലപ്പെട്ടെന്ന ട്രംപിന്റെ അവകാശവാദം ഇറാന് തള്ളി.



