പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും…

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെയും വിവിധ ജില്ലകളിൽ മഴ തുടരും. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

Related Articles

Back to top button