മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്, പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കൂടുതൽ വിദ്യാർഥികൾ പരാതി നൽകിയ സാഹചര്യത്തിൽ ആണ് നടപടി. ഏബലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം.
സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ഏബല്‍ അഗസ്റ്റിനെതിരെ വീണ്ടും കേസ് എടുത്തത്. കൂടുതൽ വിദ്യാർത്ഥിനികളുടെ പരാതിയില്‍ പൊലീസ് 2 എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തിരുന്നു. പരാതികള്‍ ഒരുപാട് വന്നിട്ടും പൊലീസ് വീണ്ടും കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ആദ്യമെടുത്ത കേസില്‍ പ്രതിയായ ഏബലിന് ജാമ്യം ലഭിച്ചിരുന്നു.



