പതിനാറാം കേരള നിയമസഭ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും എന്തൊക്കെ? അറിയേണ്ട വിശദാംശങ്ങൾ

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. ഓരോ മണ്ഡലത്തെയും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇനി വരുന്ന അഞ്ച് വർഷം നിയമനിർമ്മാണത്തിലും വികസന പ്രവർത്തനങ്ങളിലും നിർണായക പങ്കാണ് വഹിക്കുക. ജനങ്ങളുടെ ശബ്ദമായി സഭയിൽ പ്രവർത്തിക്കുന്നതിനൊപ്പം, സർക്കാരിൽ നിന്ന് ശമ്പളവും വിവിധ ആനുകൂല്യങ്ങളും ഇവർക്കു ലഭിക്കും.
എംഎൽഎമാരുടെ പ്രതിമാസ ശമ്പളം എത്ര?
കേരളത്തിൽ ഒരു എംഎൽഎയ്ക്ക് അടിസ്ഥാന ശമ്പളം 2000 രൂപ മാത്രമാണ്. എന്നാൽ വിവിധ അലവൻസുകൾ ചേർന്നാണ് മൊത്തം വരുമാനം രൂപപ്പെടുന്നത്:
മണ്ഡല അലവൻസ്: 25,000 രൂപ.
ടെലിഫോൺ അലവൻസ്: 11,000 രൂപ.
ഇൻഫർമേഷൻ അലവൻസ്: 4,000 രൂപ.
അതിഥി സൽക്കാരം അലവൻസ്: 8,000 രൂപ..
യാത്രാബത്ത: 2,000 രൂപ. ഇവയെല്ലാം ചേർന്നാൽ ഒരു എംഎൽഎക്ക് പ്രതിമാസം 70,000 രൂപ ലഭിക്കുന്നു.
അധിക ആനുകൂല്യങ്ങൾ—
ശമ്പളത്തിന് പുറമെ എംഎൽഎമാർക്ക് ലഭിക്കുന്ന മറ്റു സൗകര്യങ്ങളും ഇങ്ങനെ:
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്രയ്ക്കായി കിലോമീറ്ററിന് 10 രൂപ പെട്രോൾ അലവൻസ്.
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര.
40 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ്.
സ്റ്റാഫ് അലവൻസ് 20,000 രൂപ.
പലിശരഹിത വാഹന വായ്പ.
ഇവ എല്ലാം കൂടി ജനപ്രതിനിധികളുടെ ഔദ്യോഗിക പ്രവർത്തനങ്ങളെ സഹായിക്കുന്ന സംവിധാനങ്ങളാണ്.
മറ്റ് സംസ്ഥാനങ്ങളിലെ ശമ്പള വ്യത്യാസം:—
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ ശമ്പളത്തിൽ വലിയ വ്യത്യാസമുണ്ട്.
തെലങ്കാന: 2,50,000 രൂപ (ഏറ്റവും ഉയർന്നത്).
ബിഹാർ: 1,65,000 രൂപ.
മഹാരാഷ്ട്ര: 1,60,000 രൂപ.
ഡൽഹി, മധ്യപ്രദേശ്: ഏകദേശം 2,10,000 രൂപ.
തമിഴ്നാട്: 55,000 രൂപയിൽ നിന്ന് 1,05,000 രൂപ ആയി ഉയർത്തി.
ത്രിപുര, മേഘാലയ: ഏകദേശം 20,000 രൂപ (കുറഞ്ഞത്).



