കേറിയ ഉയരത്തിൽ നിന്ന് പതിയെ താഴെയിറങ്ങി സ്വർണം, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,350 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,14,800 രൂപയായി വില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർദ്ധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button