മെഡിസെപ് മറ്റൊരു സ്പ്രിങ്ക്ളർ ഇടപാടെന്ന് കെ.സി വേണുഗോപാൽ

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളർക്ക് രോഗികളുടെ ഡേറ്റ കൈമാറിയതിനു സമാനമായ രീതിയിലാണ് മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളുമുള്ള സുപ്രധാന ഡേറ്റ രണ്ടു സ്വകാര്യ കമ്പനികൾക്ക് സർക്കാർ കൈമാറിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ 31. 46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.

Related Articles

Back to top button