‘ഇസ്ലാമിക് രാജ്യങ്ങൾ ഒന്നിച്ച് സാമ്പത്തിക സഹകരണം ശക്തമാക്കണം….

ഇറാനിൽ നേരിട്ടെത്തി വിദേശകാര്യമന്ത്രിയുമായി ചർച്ച പൂർത്തിയാക്കി ഖത്തർ പ്രധാനമന്ത്രി. അമേരിക്കയുമായി ചർച്ചകൾ തുടരുന്നതിൽ നിർണായക തീരുമാനം ഉണ്ടായേക്കും. രാജ്യം സമ്പൂർണ സാമ്പത്തിക യുദ്ധത്തിലാണെന്നു ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. ഇസ്ലാമിക് രാജ്യങ്ങൾ ഒന്നിക്കണമെന്നും സാമ്പത്തിക സഹകരണം ശക്തമാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ആഹ്വാനം ചെയ്തു. അതേസമയം, ചർച്ചകൾ പുനരാരംഭിക്കാൻ ധൃതിയില്ലെന്നാണ് ഡോണാൾഡ് ട്രംപിന്റെ നിലപാട്.

സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത്, അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാനുള്ള ഉപാധികൾ, ഒമാനുമായി ചേർന്ന് ഹോർമൂസിൽ ഇറാൻ തുറക്കാൻ പോകുന്ന താൽക്കാലിക പാത, പാതയിൽ നിന്ന് മൈനുകൾ നീക്കം ചെയ്യൽ ഇവയാണ് ഖത്തർ പ്രധാനമ്ന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയുമായി ചർച്ച ചെയ്തത്.

Related Articles

Back to top button