കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്… മുഖം നോക്കാതെ നടപടിക്ക് കെപിസിസി ..

തിരുവന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ മുഖം നോക്കാതെ നടപടിക്ക് കെപിസിസി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി എടുക്കാനാണ് തീരുമാനം. അച്ചടക്ക നടപടി ഉള്‍പ്പടെ വൈകില്ലെന്നാണ് സൂചന.
രമ്യ ഹരിദാസിനെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. എംഎല്‍എയുടെ അനുയായി പാളയം പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം എന്നിവര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എം എം ഹസ്സന്റെ നേതൃത്വത്തിലുളള കെപിസിസി അന്വേഷണ സമിതി ഇന്ന് പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ഇതിന് ശേഷമാകും നടപടിയുണ്ടാകുക. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.



