യുഎഇയിൽ ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി…മൃതദേഹം നാട്ടിലെത്തിക്കും
യുഎഇയിൽ ഇന്ത്യൻ വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കി. നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തടവിൽ കഴിയുകയായിരുന്നു യുവതി . ഉത്തർപ്രദേശ് സ്വദേശി ഷഹ്സാദി ഖാൻ്റെ(33) വധശിക്ഷയാണ് നടപ്പാക്കിയത്. ഫെബ്രുവരി 15നാണ് വധശിക്ഷ നടപ്പാക്കിയത്. ഇത് കഴിഞ്ഞ ഫെബ്രുവരി 28 നാണ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.