കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം..

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി ഒരു ഇതര സംസ്ഥാനക്കാരനുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവിൽപനക്കാരനുമായ സിദ്ധാന്ത് സാബർ (28), പള്ളിക്കൽ ഉണ്യാൽ പറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്. ഒഡിഷയിൽ നിന്ന് കഞ്ചാവെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒഡിഷയിൽ നിന്ന് രഹസ്യമാ യെത്തിച്ച 10 കിലോഗ്രാം കഞ്ചാവ് സിദ്ധാന്ത് സാബർ സലീമിനും മുസ്തഫക്കും കൈമാറുന്നതിനിടെ കരിപ്പൂർ ന്യൂമാൻ ജങ്ഷനിൽ വെച്ചാണ് പിടിക്കപ്പെട്ടത്.
