രാജധാനി എക്സ്പ്രസിൽ തീപിടുത്തം

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്സ്പ്രസിൽ രാജസ്ഥാനിലെ കോട്ടക്ക് സമീപത്ത് വെച്ച് തീപിടിത്തം. ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. യാത്രക്കാരെ ട്രെയിനിൽ നിന്നും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിലെ ബി വൺ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നും പിന്നീട് മറ്റ് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു.



