ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് 5 വയസും തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കി.



