ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്നും സൂചി പുറത്തെടുത്ത സംഭവം…റിപ്പോര്‍ട്ട്
കോട്ടയം: മെഡിക്കല്‍ കോളേജില്‍ ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്നും സൂചി പുറത്തെടുത്ത സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സൂപ്രണ്ടിന് കൈമാറും. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ സൂചി കയറാന്‍ ഒരു സാധ്യതയുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
