മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി….

കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തീരുമാനം അറിയിക്കുന്നതിനായി നേരിട്ട് ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിലാണ് കോടതിയുടെ വിമർശനം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയോടാണ് നാളെ നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. രണ്ടാഴ്ച സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം അനുവദിച്ചില്ല.

പ്രോസിക്യൂഷൻ അനുമതി വൈകുന്നതിന്റെ കാരണം നേരിട്ട് കോടതിയെ അറിയിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. എന്നാൽ ഇന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ നേരത്തെ കോടതിയിൽ ഹാജരായിരുന്നു. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയെന്നും പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെന്നും എസ്പി കോടതിയെ അറിയിച്ചിരുന്നു.

ചില കേസുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പ്രതികളായതിനാലാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ട ചുമതല പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്കുള്ളത്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും പ്രോസിക്യൂഷൻ അനുമതി വൈകുന്ന സാഹചര്യത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. നാളെ ഹാജരാകുന്ന അഡീഷണൽ ചീഫ് സെക്രട്ടറി പ്രോസിക്യൂഷൻ അനുമതി വൈകുന്നതിനുള്ള കാരണം കോടതിയെ അറിയിക്കേണ്ടിവരും.

Related Articles

Back to top button