‘വായ തുറന്നാൽ വർഗ്ഗീയ വിഷം തുപ്പുന്ന നിങ്ങളുടെ ശവം കാണാൻ എനിക്ക് താല്പര്യമില്ല’…. ഫേസ്ബുക്കിൽ രൂക്ഷവിമർശനവുമായി താരം

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഉയർന്നുവന്ന ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ നടി ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന രംഗത്ത്. അമ്മ സംഘടനയിൽ വർഗ്ഗീയത കൊണ്ടുവരാമെന്നുള്ള ലക്ഷ്മിപ്രിയയുടെ വലിയ മോഹം പൊളിച്ചടുക്കിയതിന്റെയും, ആ മോഹം പൊലിഞ്ഞുപോയതിന്റെയും രോദനമായിട്ടേ അവരുടെ പ്രതികരണങ്ങളെ കാണാൻ സാധിക്കൂ എന്ന് ഉഷ ഹസീന വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവർ ലക്ഷ്മിപ്രിയക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ വർഗ്ഗീയ വിഷം തുപ്പുമ്പോൾ കാര്യങ്ങൾ ആലോചിക്കണമായിരുന്നുവെന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്നും അവർ കൂട്ടിച്ചേർത്തു. അമ്മ സംഘടനയ്ക്കുള്ളിൽ നടി അൻസിബ നേരിട്ട അവഗണനകളെക്കുറിച്ചും ഉഷ ഹസീന തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വായിൽ നോക്കാതെ വർഗ്ഗീയത വിളമ്പുന്ന ലക്ഷ്മിപ്രിയയുടെ ശവം കാണാൻ പോലും തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും ഉഷ ഹസീന ഫേസ്ബുക്കിൽ കുറിച്ചു.

മുൻപ് തനിക്കുണ്ടായ വ്യക്തിപരമായ അനുഭവവും ഉഷ ഹസീന കുറിപ്പിലൂടെ തുറന്നുപറഞ്ഞു. ലക്ഷ്മിപ്രിയ മുൻപ് നൽകിയ അഭിമുഖങ്ങളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും വിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞതിനെ താൻ വിമർശിച്ചിരുന്നു. അത്തരം സ്റ്റേറ്റ്‌മെന്റുകൾ ശരിയായില്ല എന്ന് പറഞ്ഞതിന്റെ പേരിൽ തന്നോട് ലക്ഷ്മിപ്രിയ പ്രതികാരം തീർത്തുവെന്നാണ് ഉഷ ഹസീന പറയുന്നത്. ഒരു പ്രോഗ്രാമിലേക്ക് തന്റെ പേര് മറ്റൊരു സഹപ്രവർത്തക നിർദ്ദേശിച്ചപ്പോൾ, മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ വെച്ച് പരസ്യമായി ‘അവൾ ജിഹാദിയാണ്, അവളെ വിളിക്കേണ്ട’ എന്ന് ലക്ഷ്മിപ്രിയ പറഞ്ഞതായി ഉഷ ഹസീന വെളിപ്പെടുത്തി.

ഉഷ ഹസീനയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു ാഴെ അയച്ചിട്ടുണ്ട്. അതിലെ മാറ്റര്‍ തന്നെ ളയ യിലും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങള്‍ക്ക് മനസ്സില്ല. അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങള്‍ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നുള്ളു.അന്‍സിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങള്‍, അവഗണനകള്‍, അപമാനങ്ങള്‍….അതിനൊക്കെ ഇന്നലെ ഞങ്ങള്‍ മറുപടി നല്‍കി.അന്‍സിബയുടെ നിലപാട് അതാണ് ശെരി ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചു… ഒപ്പം നിന്നു. നിങ്ങളെ പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറല്‍ബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.ഇന്റര്‍വ്യൂ കളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്‌മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാന്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ മറ്റ് സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ പബ്ലിക് ആയിട്ട് നിങ്ങള്‍ എന്നെയും ജിഹാദി യാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ?വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല.

അമ്മ സംഘടനയില്‍ നിന്നും രാജി അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറഞ്ഞിരുന്നു.

ലക്ഷ്മി പ്രിയയുടെ രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം…..

‘ഞാന്‍ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ത്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി‘, രാജിക്കത്തില്‍ പറയുന്നു.

Related Articles

Back to top button