ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന് നൽകിയിരുന്ന ഇളവ് റദ്ദാക്കി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ പോലീസ് അകമ്പടിയോട് കൂടി പരോൾ അനുവദിക്കണമെന്നായിരുന്നു സുഗതന്റെ അപേക്ഷ. എന്നാൽ ആഭ്യന്തര വകുപ്പ് ഈ ഫയൽ കൈമാറിയപ്പോൾ, തദ്ദേശ വകുപ്പ് സുഗതന്റെ അവധി അപേക്ഷ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ട് വോട്ടിന് ഇടാമെന്നും വോട്ടിൽ വിജയിച്ചാൽ അയോഗ്യത ഭീഷണി നീങ്ങുമെന്നും ഉപദേശം നൽകി. പരോൾ നൽകേണ്ടെന്ന് തദ്ദേശ മന്ത്രിയും തദ്ദേശ സെക്രട്ടറിയും ഫയലിൽ എഴുതിയതിന് മറികടന്നായിരുന്നു തദ്ദേശ വകുപ്പിലെ അണ്ടർ സെക്രട്ടറി ആഭ്യന്തര വകുപ്പിന് ഉപദേശം നൽകിയത്.

Related Articles

Back to top button