കേരളത്തി​ന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം; സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടാൻ ഹൈക്കമാൻഡ്

കേരളത്തിലെ മുഖ്യമന്ത്രിയെ സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടിയ ശേഷം തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നീക്കം. അതേസമയം, ചർച്ചയിൽ പൂർണ സംതൃപ്തരാണെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രതികരണം. മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചക്ക് ശേഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന്ആയിട്ടില്ല. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

പ്രഖ്യാപനത്തിനു മുമ്പ് അറിയിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കമാൻഡിൻറെ നീക്കം. ഇന്നലെ ചർച്ചയിൽ പങ്കെടുക്കാത്ത സോണിയ ഗാന്ധിയുടെ അഭിപ്രായവും നേതൃത്വം തേടും. മെറിറ്റ് അടിസ്ഥാനത്തിലും നേതാക്കളെ പരിഗണിക്കുമെന്നാണ് സൂചന. ഹൈക്കമാന്റിന്റെ തീരുമാനം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുമെന്ന് നേതാക്കൾ പ്രതികരിച്ചു.

ചർച്ചക്ക്പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ ഹൈക്കമാൻഡ് തടയിട്ടു. പരസ്യ പ്രചാരണങ്ങളിൽ നിന്നും പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button