പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു….ജിം ട്രെയിനർ അറസ്റ്റിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്. കുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തിയതായും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



