പിന്നാക്ക വിഭാഗത്തിൽ എത്ര പേരുണ്ടെന്ന് സർക്കാരിന് അറിയണം…ജാതി സെൻസസിനെതിരായ ഹർജി തള്ളി…

സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹർജി സുപ്രീംകോടതി തള്ളി. പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണം. അത് നയപരമായ തീരുമാനം ആണെന്നും, അതിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സെൻസസിൽ ജാതി കണക്കെടുപ്പ് നടത്തണമോ, വേണ്ടയോ എന്നത് നയപരമായ തീരുമാനം ആണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ഹർജി തള്ളി കൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊതു പ്രവർത്തകനായ സുധാകർ ഗുംമുലയാണ് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തത്.

Related Articles

Back to top button