സ്വർണപ്പണയ സ്ഥാപനത്തിലെ ക്രമക്കേട് ആരോപണം; വിഷം കഴിച്ച യുവതികളിൽ ഒരാൾ മരിച്ചു

വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതികളിൽ ഒരാൾ മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശിനി അഞ്ജു ആണ് മരിച്ചത്. മറ്റൊരു യുവതി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെങ്ങാനൂരിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയമായി സ്വീകരിച്ച സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് യുവതികളുടെ ആത്മഹത്യാശ്രമത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ജൂൺ 30-നാണ് അഞ്ജുവും സഹപ്രവർത്തകയും വിഷം കഴിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യയ്ക്ക് പിന്നിലെ സാഹചര്യങ്ങളും സ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്.



