‘ഗ​ഗ​ൻ​യാ​ൻ’ ദൗത്യം…നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഐ.​എ​സ്.​ആ​ർ.​ഒ..

ബ​ഹി​രാ​കാ​ശ​ത്ത് മനുഷ്യനെ എത്തിക്കുന്ന ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഐ.​എ​സ്.​ആ​ർ.​ഒ. ത​മി​ഴ്നാ​ട്ടി​ലെ മ​ഹേ​ന്ദ്ര​പു​രി​യി​ലു​ള്ള ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ പ്രെ​പ​ൽ​ഷ​ൻ കോം​പ്ല​ക്സി​ലാ​ണ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് പ​രീ​ക്ഷ​ണം ന​ട​ത്തി​യത്. പൂ​ർ​ണ​മാ​യും ക്ര​യോ​ജ​നി​ക് സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൽ.​വി.​എം -3 റോ​ക്ക​റ്റാ​ണ് ഗ​ഗ​ൻ​യാ​ൻ പേ​ട​ക​ത്തെ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് റോ​ക്ക​റ്റ് പേ​ട​ക​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക.

ഇ​തി​ൽ മൂ​ന്നാം ഘ​ട്ട​ത്തി​ൽ റോ​ക്ക​റ്റി​ന്റെ ജ്വ​ല​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന സി.​ഇ 20 ക്ര​യോ​ജ​നി​ക് എ​ൻ​ജി​ന്റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യാ​ണ് പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇ​തി​നാ​യി, പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ, റോ​ക്ക​റ്റി​ന്റെ മൂ​ന്നാം​ഘ​ട്ട കു​തി​പ്പ് സ​മ​യ​ത്തെ ഉ​യ​ര​ത്തി​ന​നു​സൃ​ത​മാ​യ ‘അ​ന്ത​രീ​ക്ഷം’ കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ഗ്നീ​ഷ​ൻ ​പ​രീ​ക്ഷ​ണം എ​ന്നാണിതറിയപ്പെടുന്നത്. പ്ര​തീ​ക്ഷി​ച്ച​തു​പോ​​ലെ തന്നെ റോ​ക്ക​റ്റി​ന്റെ ജ്വ​ല​ന​ത്തി​ന് എ​ൻ​ജി​ൻ സ​ഹാ​യ​ക​മാ​യി. അതേസമയം ക്ര​യോ​ജ​നി​ക് സാ​​ങ്കേ​തി​ക വി​ദ്യ​യെ പൂർണമായും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ ശ്രമിക്കുന്നതെന്നും അ​തി​ന്റെ ഭാ​ഗം കൂടിയായിരുന്നു പ​​രീ​ക്ഷ​ണ​മെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ വി. ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

Related Articles

Back to top button