കേരള ലോട്ടറിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ്… പിടിയിലായത്….

തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദിനേശ് (25) ആണ് അറസ്റ്റിലായത്. വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ലോട്ടറി തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. സര്‍ക്കാര്‍ മുദ്രകളും വിലാസവും ദുരുപയോഗം ചെയ്താണ് ഇയാള്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ചത്.

keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നിങ്ങനെയുള്ള വ്യാജ വെബ്‌സൈറ്റുകളാണ് ദിനേശ് നിര്‍മിച്ചത്. ഇത് വഴിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വാട്സ്ആപ്പ് വഴി ക്യൂആര്‍ കോഡും യുപിഐ ഐഡിയും നല്‍കി പണം വാങ്ങുകയും പാര്‍സലായി ടിക്കറ്റ് അയക്കാമെന്ന് വാഗ്ദാനം നൽകുന്നതുമായിരുന്നു ഇയാളുടെ രീതി.

Related Articles

Back to top button