ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, ഭാര്യയും മകനും

തൃശ്ശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയ ശേഷം ജീവനൊടുക്കിയത്. കുന്നംകുളം സ്വദേശി സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ചികിത്സയിലാണ്.

സിബി പ്രവാസിയായിരുന്നു. ജോലി നഷ്ട്ടപ്പെട്ട് മടങ്ങി വന്ന ദിവസമായിരുന്നു ആത്മഹത്യാശ്രമം. വിഷം കഴിച്ച സിബി കിണറ്റിൽ ചാടുകയായിരുന്നു. മകൾ വിഷം കഴിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. ബീന വിഷം കഴിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചു. മകൻ ആദിത്യനാണ് ഭയന്ന് പൊലീസിനെ വിളിച്ചത്. ആദിത്യനെയും വിഷം കഴിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button