മഞ്ചേരി അമ്മത്തൊട്ടിലിൽ ആദ്യ അതിഥിയായി ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആധുനിക സജ്ജീകരണങ്ങളോടെ പുനര്‍നിര്‍മ്മിച്ച അമ്മത്തൊട്ടിലില്‍ ആദ്യ കുഞ്ഞെത്തി. ഒന്‍പത് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ആണ് ആദ്യമായി ഇവിടെ എത്തിയത്. അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് ‘ഇതള്‍’ എന്നാണ് അധികൃതര്‍ പേരിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 2.7 കിലോ ഭാരവും 50 സെ.മീ പൊക്കവുമുള്ള കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19-നാണ് സംസ്ഥാന ശിശുക്ഷേമ സമിതി മഞ്ചേരിയിലെ അമ്മത്തൊട്ടില്‍ ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ചത്.

Related Articles

Back to top button