കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്….

കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആശ്വാസം. അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ തീരുമാനത്തിന് നേരത്തെ വിചാരണ കോടതിയും അംഗീകാരം നൽകിയിരുന്നു.ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് മൻമോഹൻ സിങ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. കേസിൽ ആറാം പ്രതിയായിരുന്നു അദ്ദേഹം.മൻമോഹൻ സിങ്ങിന്റെ മരണത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിക്കുന്നത്. കൽക്കരി പാടം അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.സിബിഐയുടെ അന്വേഷണത്തിൽ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടെ വർഷങ്ങളായി തുടരുന്ന കൽക്കരി കേസിൽ മുൻ പ്രധാനമന്ത്രിക്കെതിരായ നിയമനടപടികൾക്ക് അവസാനമായി.

Related Articles

Back to top button