കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക്…

കാസര്‍കോട് നീലേശ്വരം ചാത്തമത്ത് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നതോടെയാണ് ആരോഗ്യവകുപ്പ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചിരുന്ന യുവാവും നാല് കുട്ടികളും നിലവില്‍ രോഗമുക്തി നേടിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യാനും, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനും ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നീലേശ്വരം ചാത്തമത്ത ഭാഗത്ത് 74 പേര്‍ വയറിളക്കത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ 27 കുട്ടികളുമുണ്ടായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ അഞ്ചെണ്ണമാണ് പോസിറ്റീവായത്. നിലവില്‍ ഈ അഞ്ചുപേരും രോഗമുക്തി നേടിയിട്ടുണ്ട്.

Related Articles

Back to top button