വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ കൈയിലിരുന്ന് ഗുണ്ട് പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. വെള്ളപ്പാംതൊടി സ്വദേശി ദിലീപാണ് മരിച്ചത്. പൊള്ളലേറ്റ ഉടൻ തന്നെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം.
മറ്റൊരു സംഭവത്തിൽ കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16 വയസ്സുകാരൻ ഇന്നലെ മരണപ്പെട്ടിരുന്നു. അദ്വൈത് എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽ മരണപ്പെട്ടത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം വിഷു ആഘോഷത്തിനായി പടക്കം പൊട്ടിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വലിയ ഗുണ്ടു പൊട്ടിക്കുന്നതിനിടെ, അദ്വൈതിന്റെ കയ്യിലിരുന്ന പടക്കം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .



