ഐപിഎൽ ഫൈനൽ മത്സരം കഴിഞ്ഞ് ഹോട്ടലിലേക്ക് പോകുന്നതിനിടെ അപകടം, ഗുജറാത്ത് ടൈറ്റൻസിന്റെ ടീം ബസിന് തീപിടിച്ചു

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനൽ മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ ബസിന് തീപിടിച്ചു. ഐപിഎൽ 2026 ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് പിന്നാലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇവരുടെ ടീം ബസിന് തീപിടിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് ഉണ്ടായതോടെ ബസിൽ നിന്നും പുക ഉയരുകയായിരുന്നു. തീപിടിത്തമുണ്ടാകുകയാണെന്ന് മനസിലായതോടെ താരങ്ങളെയും സപ്പോർട്ടിംഗ് സ്‌റ്റാഫുകളെയും ബസ് നിർത്തി ഉടൻ തന്നെ പുറത്തിറക്കി. അടിയന്തരമായി എല്ലാവരും പുറത്തിറങ്ങിയാൽ അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ തീപിടിത്തത്തെത്തുടർന്ന് താരങ്ങൾ ഒരു മണിക്കൂറോളം റോഡിൽ നിൽക്കേണ്ടി വന്നു.

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റൻസ് മത്സരം കഴിഞ്ഞ് ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ര ണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ഐപിഎൽ ഫൈനലിൽ എത്തിയത്. മുള്ളൻപൂരിൽ നിന്നും ഫൈനലിനായി അഹമ്മദാബാദിലേക്ക് പുറപ്പെട്ട സംഘത്തിന്റെ മേയ് 30ലെ യാത്ര വൈകിയിരുന്നു. ഏറെ വൈകിയാണ്‌ അവർ അഹമ്മദാബാദിലെത്തിയത്. മോശം കാലാവസ്ഥ കാരണമാണ് വിമാനം വൈകിയത്. ഇതോടെ മത്സര തലേന്ന് ടൈറ്റൻസിന് പരിശീലനവും നടത്താനുമായില്ല. അതേസമയം എതിരാളികളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനാകട്ടെ രണ്ട് തവണ പരിശീലനം നടത്താൻ കഴിഞ്ഞിരുന്നു.

Related Articles

Back to top button