വധുവിന് മാല ചാര്‍ത്തുന്നതിനിടെ ‘ഒറ്റ ചവിട്ട്’…വരനെ താഴെയിട്ട് മുന്‍ കാമുകി….

പലപ്പോഴും ഇന്ത്യയിലെ വിവാഹവേദി സംഘര്‍ഷങ്ങളുടെ കൂടി വേദിയായി മാറുന്നു. ചിലപ്പോള്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ചാകും. മറ്റ് ചിലപ്പോള്‍ സ്ത്രീധനത്തിന്‍റെ പേരില്‍, അതല്ലെങ്കില്‍ വരന്‍റെ പൂര്‍വ്വ ബന്ധങ്ങളെ ചൊല്ലി. സംഗതി എന്താണെങ്കിലും വിവാഹ വേദിയിലെ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഏറ്റവും ഒടുവിലായി. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന വരന്‍റെ മുന്‍ കാമുകി, വരനെ വിവാഹ വേദിയിലേക്ക് പിന്നില്‍ നിന്നും ചവിട്ടിയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

വീഡിയോയില്‍ വധു, വരന്‍റെ കഴുത്തില്‍ മാല ചാര്‍ത്തിയതിന് പിന്നാലെ വരന്‍ വധുവിന്‍റെ കഴുത്തിലും മാല ഇടുന്നു. അടുത്ത നിമിഷം പിന്നീലൂടെ വിവാഹ വേദിയിലേക്ക് കയറി വന്ന ഒരു യുവതി വരനെ പിന്നിൽ നിന്നും ചവിട്ടി താഴെ ഇടുകയും നിലത്ത് വീണ വരനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നു. പിന്നാലെ ഇയാളെ വലിച്ച് ഉയര്‍ത്തിയ ശേഷവും അടിക്കുന്നു.  അത് കണ്ട് അമ്പരന്ന വധു എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം അന്താളിച്ച് നില്‍ക്കുന്നു. 

Related Articles

Back to top button