ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; വാഹനം പൂർണമായി കത്തിയമർന്നു, യാത്രക്കാരൻ…. 

പാലക്കാട് തൃത്താല കൂനംമൂച്ചി മുക്കൂട്ട റോഡിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. തീ പിടിക്കുന്നതായി കണ്ട ഉടൻ തന്നെ അബൂബക്കർ വാഹനത്തിൽ നിന്നും ചാടി ഇറങ്ങി. ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നു. പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്നും ചാടിയാൽ പരിക്കുകളില്ലാതെ അബൂബക്കർ രക്ഷപെട്ടു. എന്നാൽ സ്കൂട്ടർ പൂർണമായും തീപിടിത്തത്തിൽ കത്തിയമർന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.

Related Articles

Back to top button