പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന് ഭയം..13കാരന്‍ കീടനാശിനി കുടിച്ച് ജീവനൊടുക്കി..

പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന് പേടിച്ച് കീടനാശിനി കുടിച്ച് വിദ്യാര്‍ത്ഥി ജീവനൊടുക്കി. 13 വയസ്സുകാരനായ മഹ്‌മൂദ് ആണ് ഈജിപ്തില്‍ ലഭിക്കുന്ന വീര്യം കൂടിയ കീടനാശിനി കുടിച്ച് മരിച്ചത്.ഗര്‍ബിയ ഗവര്‍ണറേറ്റിലെ ടാന്റയിലെ എസ്‌ബെറ്റ് ബക്കീറിലാണ് സംഭവം.

കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ മഹ്‌മൂദിനെ ഹാഷിഷ് ഓയില്‍ ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നെയും മഹ്‌മൂദ് പുകവലിച്ചത് പിതാവ് അറിഞ്ഞു. ഇതിനെ തുടര്‍ന്ന് പുകവലിച്ചതിന് പിതാവ് വഴക്കുപറയുമെന്ന് ഭയന്ന് മഹ്‌മൂദ് കീടനാശിനി കുടിച്ച് ജീവനൊടുക്കുകയായിരുന്നു.

കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഹ്‌മൂദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ടാന്റ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് ഗര്‍ബിയ സെക്യൂരിറ്റി മേധാവി മേജര്‍ ജനറല്‍ അയ്മാന്‍ അബ്ദേല്‍ ഹമീദ് പറയുന്നു. അസ്ഹര്‍ മതവിദ്യാലയത്തിലെ ഒന്നാം വര്‍ഷ പ്രിപ്പറേറ്ററി വിദ്യാര്‍ത്ഥിയാണ് മഹ്‌മൂദ്.

Related Articles

Back to top button