എക്സാലോജിക് സൊല്യൂഷൻസിന്റെ സാമ്പത്തിക വിവരങ്ങൾ തേടി ED….വീണ വിജയന്റെ കമ്പനിയിലെ മുൻ ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ ഇഡി പരിശോധന….

മാസപ്പടിക്കേസിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി. ഉ​ദ്യോ​ഗസ്ഥരിൽ നിന്നടക്കം വിവരങ്ങൾ തേടും. ശ്രീകാര്യത്ത് വീണ വിജയന്റെ കമ്പനിയിലെ മുൻ ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ ഇഡി പരിശോധന നടക്കുന്നുണ്ട്. വീണ വിജയനെ ഇഡ‍ി ചോദ്യം ചെയ്ത് വരികയാണ്. 12 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലും വെണ്ടുട്ടായിലെ വീട്ടിലും പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നത്.

ബെംഗളൂരുവിൽ എക്സാലോജ് പ്രവർത്തിച്ചിരുന്ന ഓഫീസിലും കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നത്. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തൽ.

Related Articles

Back to top button