‘ഇ ഡി നടപടികൾ ഇടതുമുന്നണിയെ ബാധിക്കില്ല’….ടിപി രാമകൃഷ്ണൻ

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കം സിപിഐഎമ്മിനെയോ ഇടതുപക്ഷത്തെയോ ബാധിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉന്നം വെച്ച് സിപിഐഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

‘സിപിഐഎമ്മിനെയോ എല്‍ഡിഎഫിനെയോ ഇ ഡി തീരുമാനം ബാധിക്കുന്നില്ല. പിണറായി വിജയനെ പുകമറയില്‍ നിര്‍ത്തുന്നതിന് എത്രകാലമായി ശ്രമിക്കുകയാണ്. പിണറായി വിജയന്‍ എന്ന വ്യക്തിയല്ല ഇതിനകത്തെ പ്രശ്‌നം. പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകര്‍ക്കലാണ്. ആ ലക്ഷ്യം വെച്ചാണ് നേരത്തെ തന്നെ പിണറായി വിജയനെ ലക്ഷ്യംവെച്ചുള്ള ഈ വേട്ടയാടല്‍ ആരംഭിച്ചത്’, ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button