ഒരു ചെലവുമില്ലാതെ 6984 വോട്ട്; ചിറ്റൂരിൽ എൽഡിഎഫിനെ വീഴ്ത്തിയ അപരൻ

രാഷ്ട്രീയത്തിൽ അതികായരെ പോലും തെരഞ്ഞടുപ്പിൽ വീഴ്ത്തിയ അപരൻമാർ ഉണ്ട്. ചിറ്റൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് വി മുരുകദാസ് ആണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും നിർഭാഗ്യവാനായ മത്സരാർഥി. യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്ചുതനോട് 6,510 വോട്ടുകൾക്കാണ് മുരുകദാസ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ അപരനായ പി എസ് മുരുകദാസ് 6,984 വോട്ടുകളാണ് നേടിയത്. വിജയിച്ച യുഡിഎഫ് സ്ഥാനാനാർഥിയെക്കാൾ 474 വോട്ടുകൾ അധികം നേടാൻ മുരുകദാസിന്റെ അപരന് കഴിഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം് ‘മോതിരം’ ആണ് അനുവദിച്ചിരുന്നത്, എന്നാൽ അപരന്റെ ചിഹ്നം ചെയിൻ ആയിരുന്നു. ഇവിഎമ്മിൽ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

Related Articles

Back to top button