ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഓഫിസിന് മുന്നിൽ നാടകീയ സംഭവങ്ങൾ, കുത്തിയിരുന്ന് പ്രതിഷേധിച്ച് കെസി, ജയറാം രമേശ് അടക്കമുള്ളവരെ തടഞ്ഞു

മധ്യപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെ തുടർന്ന് ഡൽഹിയിൽ നാടകീയ രംഗങ്ങൾ. പരാതിയുമായെത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ ഗേറ്റിൽ തടഞ്ഞു. ജയറാം രമേശിനെ പൊലീസ് തടഞ്ഞ് നിർത്തി. കെ.സി. വേണുഗോപാലിൻറെ നേതൃത്വത്തിൽ സച്ചിൻ പൈലറ്റ് ഉൾപ്പെട്ട സംഘമെത്തുകയും കുത്തിയിരിക്കുകയും ചെയ്തു. ആരെയും അകത്തേക് കടത്തിവിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മാധ്യമങ്ങളെയും മാറ്റി. ജയറാം രമേശ് ഗേറ്റിൽ തുടരുന്നു. കെ സി എത്തി. തർക്കം. ഗേറ്റിനു മുന്നിൽ തർക്കം. എന്തുകൊണ്ട് കയറ്റി വിടുന്നില്ലെന്ന് കെസി വേണുഗോപാൽ ചോദിച്ചു. നേതാക്കൾ പരാതി ഉയർത്തി കാട്ടി. മാധ്യമങ്ങളെ ദൃശ്യങ്ങൾ എടുക്കുന്നതും പൊലീസ് വിലക്കി. ഡൽഹി ഡിസിപി എത്തിയാണ് മാധ്യമങ്ങളെ മാറ്റുന്നത്. നേതാക്കൾ നിൽക്കുന്ന ദൃശ്യങ്ങൾ എടുക്കാനും അനുവദിക്കുന്നില്ല. പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ നടപടിയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി പൊലീസ് സംസാരിച്ച ശേഷം രണ്ടുപേരെ അനുവദിച്ചേക്കും. ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതോടെയാണ് നടപടിയുണ്ടായത്. ഒടുവിൽ ഒരുമണിക്കൂറിന് ശേഷത്തെ സംഭവങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതാക്കൾ പരാതി നൽകി മടങ്ങി.



