വിഴിഞ്ഞത്തെ പുറംകടലിൽ നാടകീയ സംഭവങ്ങൾ…

തിരുവനന്തപുരം: പുറംകടലിൽ മത്സ്യബന്ധന ബോട്ടു മുങ്ങിയ സംഭവത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് തുടരുന്ന എംവി സോളിസ് കപ്പലിൽ അടിയന്തരമായി ഇന്ധനം നിറച്ചു. ഇന്ധനം തീരാറായെന്നുള്ള സന്ദേശം കപ്പൽ ക്യാപ്റ്റൻ, ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങിന് അയച്ചിരുന്നു. തുടർന്നാണ് മാരിടൈം ബോർഡ് വിഴിഞ്ഞം തുറമുഖ അധികൃതർ ഇടപ്പെട്ടത്. താത്കാലികമായി 1000 ലിറ്റർ ഇന്ധനം ഇന്നലെ കപ്പലിൽ നിറച്ചു. ബോട്ട് മുങ്ങിയ സംഭവത്തോടനുബന്ധിച്ച് മാർച്ച് ഒമ്പതിന് വിഴിഞ്ഞം കടലിലെത്തിച്ച കപ്പൽ മുന്നറിയിപ്പ് ഉണ്ടാകും വരെ തുറമുഖം വിടരുതെന്ന് ഉത്തരവുണ്ട്.



