ദേശാഭിമാനി ലേഖകൻ വിനോദ് തലപ്പള്ളി അന്തരിച്ചു

മലപ്പുറം: ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2004 മുതൽ ദേശാഭിമാനിയുടെ തിരൂർ ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു. തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഡിറ്റർ ലൈവ് ചാനലിന്റെ എഡിറ്റർ കൂടിയായിരുന്നു. തിരൂർ റീജിയണൽ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നേരത്തെ തിരൂർ പ്രസ് ക്ലബ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സിപിഐഎം മുത്തൂർ ബ്രാഞ്ച് സെക്രട്ടറി, തിരൂർ ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി, തിരൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുത്തൂരിലെ വീട്ടുവളപ്പിൽ നടക്കും.



