ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ..

ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ഡൽഹിയിലെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യത. നിലവിൽ ‘വളരെ മോശം’ വിഭാഗത്തിലുള്ള വായു ഗുണനിലവാരം തിങ്കളാഴ്ചയോടെ ‘ഗുരുതരം’ എന്ന നിലയിലെത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. പടക്കങ്ങളുടെ ഉപയോഗം, വാഹനങ്ങളിൽനിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ എന്നിവ മലിനീകരണത്തോത് വീണ്ടും ഉയർത്തുമെന്നാണ് വിലയിരുത്തൽ



