കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത….ജനനേന്ദ്രീയത്തിൽ….

തിരുവനന്തപുരം : നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രീയത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. കാലിൽ പൊളിച്ചത്തിന്റെ പാടുകൾ ഉണ്ടായി. കുഞ്ഞിനെ മർദ്ദിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അമ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.ഒന്നരവയസ്സുകാരനെ മർദിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, കുഞ്ഞിന്‍റെ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനം കാരണമുളള ആന്തരിക രക്ത്രസ്രാവമാണ് മരണകാരണം. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയെന്ന് പറഞ്ഞ് അമ്മയുടെ പങ്കാളിയാണ് കുഞ്ഞിനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്.ഒന്നര വയസ്സുകാരൻ അർഷിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങളായിരുന്നു. അമ്മ അഖിലയോടും അവരുടെ പങ്കാളി അഷ്കറിനോടുമൊപ്പം കഴിഞ്ഞിരുന്ന കുട്ടി നിരന്തരം മർദ്ദനത്തിന് ഇരയായി. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി.

Related Articles

Back to top button