ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരമുള്ള റേഷൻ ആനുകൂല്യങ്ങൾ നിലവിലുള്ള കുടുംബ അടിസ്ഥാനത്തിൽ നിന്ന് വ്യക്തിഗത അടിസ്ഥാനത്തിലേക്ക് മാറ്റാനുള്ള നിർദ്ദേശം ദരിദ്രരെയും അനുകൂടുംബങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം ഒരാൾക്ക് 7 കിലോഗ്രാം ധാന്യം വീതം ലഭിക്കുമെങ്കിലും, വലിയ കുടുംബങ്ങളുടെ ആകെ വിഹിതം 35 കിലോഗ്രാമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അവർക്ക് ഇതുകൊണ്ട് പ്രയോജനമില്ല. അതേസമയം, നിലവിൽ പ്രതിമാസം 35 കിലോഗ്രാം ധാന്യം ഉറപ്പുവരുത്തുന്ന ചെറിയ അംഗസഖ്യയുള്ള കുടുംബങ്ങളുടെയും വയോധികർ മാത്രമുള്ള വീടുകളുടെയും വിഹിതം ഇത് ഗണ്യമായി കുറയ്ക്കും. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഈ ഭേദഗതി വലിയ തിരിച്ചടിയാണ്.ഗുണഭോക്താക്കളുടെ പട്ടിക പുതുക്കണമെന്നും ജനവിരുദ്ധ ഭേദഗതി അടിയന്തരമായി പിൻവലിക്കണമെനും സിപിഐഎം ആവശ്യപ്പെട്ടു.



