തെറ്റ് തിരുത്തൽ രേഖക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം

കേരളത്തിലെ ഉൾപ്പെടെ തിരഞ്ഞെടുപ്പ് തോൽവികളിലെ തെറ്റ് തിരുത്തൽ രേഖക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യും. ചിലർക്ക് പാർലമെൻററി സ്ഥാനമോഹമാണെന്ന് തെറ്റ് തിരുത്തൽ രേഖയിൽ പറയുന്നു.

തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും സംഘടനാ ദൗർബല്യങ്ങളുമാണെന്ന് നേരത്തെ പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ഇതേതുടർന്ന്, കേരളത്തിലെ തോൽവി സംബന്ധിച്ച വിശദമായ ചർച്ച ജൂലൈ 11 മുതൽ മൂന്നു ദിവസം ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തിൽ നടക്കും. പിബി യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ ബേബി കരട് റിപ്പോർട്ട് അവതരിപ്പിച്ചു. പിബി അംഗീകരിക്കുന്ന ഈ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിലുണ്ടായ സ്ഥിതിവിശേഷവും പിബി ചർച്ച ചെയ്തു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ബംഗാളിൽ സിപിഎം പ്ലീനം വിളിച്ചുചേർക്കും.

Related Articles

Back to top button