പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടത്; നിലപാടിൽ മാറ്റമില്ല

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തൃശൂരിൽ സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സി. അച്യുതമേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് പദവി കേവലമൊരു അവകാശവാദമല്ലെന്നും മുന്നണിയിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രമായി അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.



