രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം

ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേസം പുറത്തിറക്കി. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.ഈ വർഷം ഇതുവരെ മഹാരാഷ്ട്രയിൽ 48 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം പതിനാറായി. ഒരു മാസത്തിനിടെ നാല് പേർ മരിക്കുകയും ചെയ്തു. ഒമിക്രോൺ ആർഎഫ് 5ന്റെ സാന്നിധ്യമാണ് രോഗബാധിതരുടെ സാംപിളുകളിൽ കണ്ടെത്തിയിട്ടുള്ളത്. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ സൃഷ്ടിച്ച ഭീകരമായ കോവിഡ് തരംഗങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി നടന്ന വാക്‌സിനേഷൻ ഡ്രൈവിന്റെ ഫലമായി 2022 മാർച്ചോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മഹാമാരി ആരംഭിച്ചതുമുതൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ജനിതക വ്യതിയാനം വഴിയാണ് കോവിഡ്-2 വൈറസ് ഒമിക്രോൺ വകഭേദമായി പരിണമിച്ചത്. ആർഎഫ് 5 ഈ വംശത്തിലെ ഒരു ഉപവകഭേദമാണ്. തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയവയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ. മറ്റ് ഒമിക്രോൺ വകഭേദങ്ങൾ പോലെ ആർഎഫ് 5 അപകടകാരിയല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Related Articles

Back to top button