.നാഗ്പൂരിലെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസം എടുത്തെന്നും പഴയ കാര്യങ്ങളൊന്നും മോദി മറന്നുപോകരുതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ വരട്ടെ എന്നായിരുന്നു മോദിയുടെ പരിഹാസം. എന്നാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ചു ദിവസമേ ആയിട്ടുള്ളൂ. ഫലം വന്നുകഴിഞ്ഞ് 50 ദിവസത്തോളം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ഡൽഹിയിൽ അനിശ്ചിതത്വം ഉണ്ടാക്കിയ പ്രധാനമന്ത്രിയാണ് ഇപ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
