‘അമ്മ’യിലെ തൊഴില്‍ പീഡന പരാതി….പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേത മേനോന്‍

തൊഴില്‍ പീഡന പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അഭിനേതാക്കളുടെ സംഘടന ‘അമ്മ’. ജീവനക്കാരെ പുറത്താക്കിയ നടപടി തെറ്റാണെന്ന് അമ്മ പ്രസിഡന്റ് ശ്വേതാമേനോന്‍ പറഞ്ഞു. കുക്കു പരമേശ്വരനെതിരെ നടപടിയുണ്ടാകില്ല. ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയെന്നും അമ്മ ജോയിന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അന്‍സിബയുടെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി ഉയര്‍ത്തിയത്. പൊലീസിലാണ് ഇവര്‍ ആദ്യം തൊഴില്‍ പീഡന പരാതി നല്‍കിയത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് അമ്മ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button