കാസർകോട് 17-കാരനെ യുവതി പീഡിപ്പിച്ചതായി പരാതി…. 36-കാരിക്കെതിരെ പോക്സോ കേസ്
കാസർകോട്: കാസർകോട് ജില്ലയിൽ 17 വയസ്സുള്ള ആൺകുട്ടിയെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കൗമാരക്കാരന്റെ വെളിപ്പെടുത്തലിൽ 36-കാരിക്കെതിരെ ഹൊസ്ദുർഗ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
ഹൊസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഈ 17-കാരൻ. ഈ കേസിന്റെ ഭാഗമായി കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്, തന്നെ ഒരു യുവതി പീഡിപ്പിച്ചിരുന്നു എന്ന വിവരം ആൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്. ആൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ, ഹൊസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് കൂടുതൽ അന്വേഷണങ്ങൾക്കായി രാജപുരം പോലീസിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയെ ഉടൻ ചോദ്യം ചെയ്യുമെന്നും രാജപുരം പോലീസ് അറിയിച്ചു



