കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങൾ വിതരണം ചെയ്തതായി പരാതി… സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്…

കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കൾക്ക് വിതരണം ചെയ്‌തെന്ന പരാതിയില്‍ പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഭക്ഷ്യസുരക്ഷാ അതോരിറ്റിയാണ് സ്വിഗ്ഗിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്‍സ്റ്റമാര്‍ട്ടിന് വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ആകെ ഒൻപത് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് ലഭ്യമാകുന്ന വിവരം. ഉപഭോക്താക്കൾക്ക് കാലാവധി കഴിഞ്ഞ മുട്ട, പ്രൊട്ടീന്‍ പൗഡര്‍ മുതലായ ഉത്പ്പന്നങ്ങൾ വിതരണം ചെയ്തു എന്നുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഭക്ഷ്യസുരക്ഷാ അതോരിറ്റിക്ക് ലഭിച്ച പരാതിയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ഇപ്പോൾ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗി അധികൃതർക്ക് സാധിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ അതോരിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

Related Articles

Back to top button